ബേക്കിംഗ് സോഡ ഉപയോഗിച്ചുകൊണ്ട് വീട്ടില്‍ വെച്ച് ചെയ്യാവുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളെ പരിചയപ്പെടാം.
- ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ രണ്ട് സ്പൂണ്‍ ഓറഞ്ച് ജ്യൂസില്‍ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കാം. 15 മിനിട്ടിന് ശേഷം ഒരു നനഞ്ഞ കോട്ടണ്‍ പാഡ് ഉപയോഗിച്ച് ഇത് തുടച്ചുമാറ്റാം. ആഴ്ചയില്‍ ഒരു തവണ ഇപ്രകാരം ചെയ്യുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും.
- ഒരു സ്പൂണ്‍ ബേക്കിങ് സോഡ അതേ അളവില്‍ വെള്ളത്തില്‍ ചാലിച്ച് കുഴമ്പുരൂപത്തിലാക്കുക. ഒരു ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കിയതിന് ശേഷം ഈ പേസ്റ്റ് മുഖക്കുരുവിന് മുകളില്‍ പുരട്ടുക. ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഇത് രണ്ടുമൂന്ന് മിനിട്ട് അതുപോലെ ഉണങ്ങാന്‍ അനുവദിച്ച ശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മം വരണ്ടതുപോലെ തോന്നുകയാണെങ്കില്‍ മോയ്ചുറൈസര്‍ ഇട്ടുകൊടുക്കണം. ആഴ്ചയില്‍ രണ്ടുതവണ മുഖക്കുരുവുള്ള ഭാഗത്ത് ഉപയോഗിച്ച് നോക്കൂ. വളരെ പെട്ടെന്ന് വ്യത്യാസം കാണാന്‍ സാധിക്കും.
- ഒരു ബൗളില്‍ ബേക്കിംഗ് സോഡ എടുക്കുക. അതിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. രണ്ടും നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിക്കാം. രണ്ടുമൂന്ന് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
- ഒരേ അളവില്‍ തേനും ബേക്കിംഗ് സോഡയും എടുക്കുക. ചുണ്ടിലേക്കുള്ളതായതിനാല്‍ അത് രണ്ടും കൂടെ ഒരു സ്പൂണ്‍ മതിയാകും. ചുണ്ട് വല്ലാതെ വരണ്ടതാണെങ്കില്‍ അതില്‍ മിശ്രിതത്തില്‍ അല്പം തേന്‍ കൂടുതല്‍ ചേര്‍ക്കാം. ഇതുരണ്ടും നന്നായി മിക്‌സ് ചെയ്ത് ചുണ്ടത്ത് തേച്ചുകൊടുക്കാം. ചെറുതായി ചുണ്ടത്ത് ഉരസുക. ചുണ്ടില്‍ നിന്നും മൃതചര്‍മം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.
- വിയര്‍പ്പുമണം അകറ്റാനും ബേക്കിംഗ് സോഡ വളരെ നല്ലതാണ്. ബേക്കിംഗ് സോഡ നാരങ്ങാനീരുമായി ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഏറ്റവുമധികം വിയര്‍പ്പുപൊടിയുന്ന സ്ഥലങ്ങളില്‍ ഇത് തേച്ചുപിടിപ്പിക്കാം. കക്ഷത്തില്‍, കഴുത്തില്‍ എല്ലാം. 15 മിനിട്ടിന് ശേഷം കഴുകി കളയാം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇപ്രകാരം ഉപയോഗിച്ച് നോക്കുക. മാറ്റങ്ങള്‍ അറിയാം.
Content Highlights: Beauty Tips, Baking soda