രോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങള്‍ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

1. ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്യുകയാണെങ്കില്‍ ചര്‍മത്തിലെ പഴയ കോശങ്ങള്‍ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിന്‍ സി വഴി മുഖത്തിനു തിളക്കം ലഭിക്കും.

2. നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്ന തക്കാളി, താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം നന്നായി തല മസ്സാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയുക. തക്കാളി താരനെ അകറ്റുന്നു, പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

Contents Highlights: Beauty benefits of tomato