നല്ലക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് കോഫി കുടിച്ചാൽ എങ്ങനെയുണ്ടാവും. നല്ല ഉന്മേഷം തോന്നില്ലേ... കോഫിയെ വണ്ടർ ഡ്രിങ്കെന്നാണ് വിശേഷിപ്പിക്കുന്നതും. കോഫി ക്ഷീണമകറ്റാൻ മാത്രമല്ല ചർമം തിളങ്ങാനും നല്ലതാണ്. കോഫിയിലിടങ്ങിയ ആന്റി ഓക്സിഡന്റുകൾ ചർമത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും. ഇതിലടങ്ങിയ ഫ്രീ റാഡിക്കലുകൾ ചർമകോശങ്ങളെ ഊർജത്തോടെ നിലനിർത്തും, മൃതകോശങ്ങൽ ഉണ്ടാകുന്നത് കുറയ്ക്കും. ചർമത്തിലെ കൊളാജന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിലൂടെ ചർമത്തിന്റെ മൃദുലത നിലനിർത്താനും നിർജലീകരണം തടയാനും കോഫി ശീലമാക്കുന്നത് നല്ലതാണ്.

കോഫി രക്തയോട്ടം വർദ്ധിപ്പിക്കും. ചർമത്തിലുണ്ടാകുന്ന തടിപ്പുകളും മറ്റും മാറാൻ കോഫി നല്ലതാണ്. ഇതിനായി കോഫി ഐസ്ക്യൂബുകൾ തടിപ്പുള്ള ഭാഗങ്ങളിൽ വച്ചാൽ മതി. ഇങ്ങനെ ചർമ സംരക്ഷണത്തിനായി കോഫി പലരീതിയിൽ ഉപയോഗിക്കാം

1. ഫേസ് സ്ക്രബ്

കോഫിയും ബ്രൗൺ ഷുഗറും ഒലീവ് ഓയിലും മിക്സ് ചെയ്തെടുക്കുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. മുഖത്തെ തടിപ്പുകൾ, മൃതകോശങ്ങൾ എന്നിവ നീക്കാൻ ഈ സ്ക്രബ് ഉപയോഗിക്കാം.

2. സ്കാൽപ് എക്സ്ഫോളിയേറ്റർ

താരനും തലയോട്ടിയിലെ മൃതകോശങ്ങളും നീക്കം ചെയ്യാൻ നല്ലൊരു എക്സ്ഫോളിയേറ്ററാണ് കോഫി. അരകപ്പ് തണുപ്പിച്ച സാധാരാണ കാപ്പി നനഞ്ഞ മുടിയിലും തലയോട്ടിയിലുമായി പുരട്ടാം. മൂന്ന് മിനിട്ടിന് ശേഷം സാധാരണ ഉപയോഗിക്കുന്ന ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകാം.

ബോഡി സ്ക്രബ്

ചർമത്തിലെ ചുളിവുകൾ, സെല്ലുലൈറ്റുകൾ എന്നിവ അകലാൻ കോഫികൊണ്ടുള്ള സ്ക്രബ് ഉപയോഗിക്കാം. കോഫിയിൽ ഒരു സ്പൂൺ ഒലീവ് ഓയിലും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. സെല്ലുലൈറ്റുകളുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യാം.

4. സ്കിൻ ബ്രൈറ്റ്നർ

ചർമത്തിന്റെ നിറം വർധിപ്പിക്കാൻ കോഫി മാസ്കുകൾ പരീക്ഷിക്കാം. അരകപ്പ് കോഫിയിൽ നാലോ അഞ്ചോ സ്പൂൺ പാൽ ചേർക്കുക. ഇത് മുഖത്ത് പുരട്ടി പത്തോ പതിനഞ്ചോ മിനിട്ടിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം.

5. ഐസ് മാസ്ക്

കൺതടത്തിലെ വീക്കം കുറയ്ക്കാൻ കോഫി പായ്ക്ക് പരീക്ഷിക്കാം. ഒരു കപ്പ് കോഫി അരിച്ചെടുക്കുക. ബാക്കിയാവുന്ന കാപ്പിപ്പൊടി തണുക്കാനായി വയ്ക്കാം. ഇത് വൃത്തിയുള്ള കോട്ടൺ തുണിയിൽ പൊതിഞ്ഞ് കണ്ണിന് മുകളിൽ വയ്ക്കാം. അല്ലെങ്കിൽ കോഫി ഐസ്ക്യൂബുകളും ഇങ്ങനെ വയ്ക്കാം.

Content Highlights:beauty benefits of coffee for skin