കൈപ്പിടിയിലൊതുങ്ങണം, അത്യാവശ്യസാധനങ്ങള്‍ സൂക്ഷിക്കാനും കഴിയണം. പേഴ്‌സിന്റെ ഈ നിര്‍വചനം മാറ്റിക്കുറിക്കുകയാണ് ന്യൂജനറേഷന്‍ ക്ലച്ച് പേഴ്‌സുകള്‍. ഒറ്റനോട്ടത്തില്‍ ബാഗാണെന്ന് തോന്നിപ്പോവുംവിധം വലിപ്പവും ഭംഗിയുമുണ്ട് ഇവയ്ക്ക്. അതിവേഗം പാര്‍ട്ടി വെയറിനൊപ്പം അവിഭാജ്യഘടകമായി മാറിയിട്ടുണ്ട് ഇവ. വെറുമൊരു പേഴ്‌സ് എന്നതിലുപരി ആഡംബരും കൂടി നല്‍കുന്നതാണിവ. വലിപ്പക്കൂടുതലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ട്രെന്റിയായി കൊണ്ടുനടക്കാന്‍ ഏറ്റവും അനുയോജ്യമാണിതെന്ന് ആരാധകര്‍ പറയുന്നു. സിബ്ബും ക്ലച്ചുമുള്ളതും ഇവയില്ലാത്തതുമായി മോഡലുകളും ഉണ്ട്. പ്ലാസ്റ്റിക്,ലെതര്‍,കാന്‍വാസ്,സില്‍ക്ക് തുടങ്ങിയ മെറ്റീരിയലുകളില്‍ ഇവ ലഭ്യമാണ്. പാര്‍ട്ടികളിലും ആഘോഷങ്ങളിലും തിളങ്ങാനും വസ്ത്രങ്ങള്‍ക്കനുസരിച്ചുള്ള വിവിധ നിറങ്ങളിലും ഇവ ലഭ്യമാണ്.സ്‌നാപ്പ് ക്ലോഷര്‍, മള്‍ട്ടിപ്പിള്‍ കാര്‍ഡ് സ്ലോട്ട്, സ്മാര്‍ട്ട് ഫോണ്‍ ഹോള്‍ഡര്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്


ഡിജിറ്റല്‍ പ്രിന്റാണ് താരംഭംഗിയുള്ള ചിത്രങ്ങളുള്ള ഡിജിറ്റല്‍ പ്രിന്റഡ് പേഴ്‌സുകള്‍ക്കാണ് പ്രിയം ഏറെ.മ്യൂറല്‍ പെയിന്റിങ്ങുകള്‍,പുരാണ കഥാപാത്രങ്ങള്‍,പ്രകൃതി കാഴ്ചകള്‍,ബാര്‍ബി ഡോളുകള്‍,കടല്‍ ജീവികള്‍,കാര്‍ട്ടൂണ്‍ താരങ്ങള്‍ ഇവയൊക്കെ പതിപ്പിച്ച പേഴ്‌സുകള്‍ സുലഭമാണ്.വ്യത്യസ്ഥ ഡിസൈനില്‍ സാറ്റിന്‍, കാന്‍വാസ് മെറ്റീരിയലുകളില്‍ ഇവ ലഭിക്കും. കാഷ്വല്‍ അവസരങ്ങളില്‍ ഒരു ക്ലാസി ലുക്ക് നല്‍കാന്‍ ഇവ സഹായിക്കും. 200 നു മുകളിലാണ് ഇവയുടെ വില.


ബാഗഹോളിക് ക്ലച്ച്ത്രീഡി ഡിജിറ്റല്‍ പ്രിന്റോടുകൂടിയ സുന്ദരികളായ ബാര്‍ബികളും ഡോളുകളുകളാണ് ബാഗഹോളിക് ക്ലച്ച് പേഴ്‌സുകളുകളുടെ പുറത്ത് ഉണ്ടാകുക.പേഴ്‌സുകള്‍ ചെരിക്കുമ്പോള്‍ ഈ സുന്തരിപ്പാവക്കുട്ടികള്‍ കണ്ണു ചിമ്മും.400 മുതല്‍ മുകളിലോട്ടാണ് വില.ഭംഗിമാത്രമല്ല കേട്ടോ പെസയും കാര്‍ഡും കോയിനുകളും ഒക്കെ സൂക്ഷിക്കാനുള്ള മള്‍ട്ടിപ്പിള്‍ സ്ലോട്ടുകള്‍ ഇവയ്ക്കുണ്ട്.


എംബ്രോയിഡറി ക്ലച്ച്തുണികളിലെ എംബ്രോയിഡറികള്‍ പലപ്പോഴും താരമാണ്.എന്നാല്‍ ക്ലച്ചു പേഴ്‌സുകളിലും എംബ്രോയിഡറി വര്‍ക്കുകള്‍ക്ക് പ്രിയമേറി വരുന്നുണ്ട്. ഒരു ഭാഗത്ത് കളര്‍ഫുള്‍ ത്രഡ് വര്‍ക്കുകളും മറുഭാഗത്ത് പാഴ്‌സ് എംബ്രോയിഡറികളുമാണ് ഇവയ്ക്കുള്ളത്. നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലാണ് ഇവ എന്നും പ്രത്യക്ഷപ്പെടുന്നത്. ജൂട്ടുകളിലും ബ്രൊക്കെയ്ഡുകളിലും ഉണ്ടകാറുണ്ട്.ഇവ കൈക്കലക്കാന്‍ കുറഞ്ഞത് 1000 മുതല്‍ 3000 രൂപ വരെ മുടക്കേണ്ടി വരും.


ബട്ടര്‍ഫ്ലൈ ക്ലച്ച്സിബ്ബുകളില്‍ ഭംഗിയുള്ള ബട്ടര്‍ഫല്‍കളുടെ ചെയിനുകള്‍ പതിപ്പിച്ചതാണിവ.ക്ലച്ചുബാഗുകളിലെ സാധാരണക്കാരിയാണിവള്‍.കാഷ്വല്‍ മോഡലാണ്.


സാറ്റിന്‍ പേഴ്‌സ്പഫുകള്‍ കൊണ്ടുമൂടിയ സുന്ദരന്‍ പേഴ്‌സും ലഭ്യമാണ്.സാറ്റിന്‍ തുണിയില്‍ തയ്യ്ച്ച് ചേര്‍ത്ത ആഡംബര ക്ലച്ച്‌പേഴ്‌സുകളാണ് പുതിയ ട്രന്റ്.


ബോക്‌സ് ക്ലച്ച്ഒറ്റ നോട്ടത്തില്‍ ഇന്‍ഡസ്ട്രുമെന്റ് ബോക്‌സ് ആണെന്നെ തോന്നും .അത്യവശ്യം നീളവും വീതിയുള്ള ഒരു കുഞ്ഞുപെട്ടി.തുറന്നു കഴിഞ്ഞാല്‍ വലിയ അറപോലെ തോന്നും. ഡിജിറ്റല്‍ പ്രിന്റുകള്‍ ഉള്ളവയും കാണാറുണ്ട്.സില്‍വര്‍ ഗോള്‍ഡന്‍ നിറങ്ങളിലും പ്ലെയിന്‍ നിറത്തിലും ഉണ്ട്.പാര്‍ട്ടികളിലാണ് ഇവ കൂടുതല്‍ തിളങ്ങുന്നത്. ഇപ്പോള്‍ വിവിഹ റിസപ്ഷനുകളില്‍ കല്ല്യാണപ്പെണ്ണും കൈയില്‍ കരുതുന്നത് ഇത്തരം മോഡലാണ്.്.


ലെതര്‍ ക്ലച്ച്വീട്ടമ്മമാരെ ആകര്‍ഷിക്കുന്നവയാണിവ.ഒതുങ്ങിയ നിറങ്ങളില്‍ ആഡംബരങ്ങള്‍ തീരെ കാണില്ല.സിബ്ബുള്ള വലിയ അറകളായിരിക്കും ഇവയ്ക്ക്.