മുഗള്‍ പാറ്റേണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് സായ കളക്ഷന്‍സ്. രാജകുടുംബത്തിന്റെ കുലീനതയാണ് കാഴ്ചയില്‍ ഇതിന്. പരമ്പരാഗതമായി പ്രിയങ്കരമായ തുണികളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. ഷിമ്മര്‍ ജോര്‍ജറ്റ്, വെല്‍വെറ്റ്, ചെറുതായി കുന്ദന്‍ വര്‍ക്ക് ചെയ്ത ബ്രോക്കേഡ് എന്നിവയാണവ. ഇവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

ഈ ഡിസൈന്‍ തയ്യാറാക്കിയ രീതി താഴെപ്പറയുന്നു.

ആദ്യം മുഗള്‍കൊട്ടരങ്ങളുടെയോ കുടുംബങ്ങളുടെയോ മഹല്ലുകളുടെ പെയിന്റിങ്ങുകളുടെയോ ഒക്കെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക.

ഇതില്‍ നിന്ന് ഒരു മൂഡ് ബോര്‍ഡ് ഉണ്ടാക്കുക. കൊളാഷ്‌പോലെയാകണം ചിത്രങ്ങള്‍ ഇതില്‍ പതിപ്പിക്കേണ്ടത്. അപ്പോള്‍ ഇണങ്ങിയ നിറങ്ങളുടെ കളര്‍ പാറ്റേണ്‍ ലഭിക്കും.

ഈ മൂഡ് ബോര്‍ഡില്‍നിന്ന് കളര്‍പാലറ്റ് തയ്യാറാക്കാം. അതുപയോഗിച്ചാകണം ഡിസൈന്‍ രൂപപ്പെടുത്തേണ്ടത്.

ഈ ഡിസൈനില്‍ ബേസ് ഫേബ്രിക് ആയി ഉപയോഗിച്ചിരിക്കുന്നത് ജോര്‍ജ്ജറ്റ് ആണ്. സാന്റൂണ്‍ ആണ് ലൈനിങ്ങിന് ഉപയോഗിച്ചത്.

ഫ്രണ്ട് സ്ലിറ്റോടുകൂടിയ ലാഞ്ചാ കട്ട് ആണ് ഇതിന്റേത്. കഴുത്തില്‍നിന്ന് ടോപ് വരെ വെല്‍വെറ്റും ഷിമ്മറും ഉപയോഗിച്ചിരിക്കുന്നു. മുഗള്‍ രീതിയിലുള്ള ഡബിള്‍ സ്ലീവ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ജോര്‍ജറ്റും വെല്‍വറ്റുമാണ് സ്ലീവുകളുടേത്.