മഞ്ഞുകാലത്ത് ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നത് സ്വാഭാവികം. പക്ഷെ ചുണ്ടുകളുടെ ഈ അവസ്ഥ സൗന്ദര്യ ആരാധകരായ പെണ്‍കുട്ടികളെ ഏറെ വിഷമിപ്പിക്കും. ഇപ്പോള്‍ ഗ്ലിസറിന്‍ പുരട്ടിയും പാല്‍പ്പാട പുരട്ടിയും മാത്രമല്ല ചുണ്ടു സംരക്ഷണം. ഇതിനായി പല നിറത്തിലും ഫ്ളേവറിലുമുള്ള ലിപ് ബാമുകളുണ്ട്.

സ്ട്രോബറി, ഓര്‍ഗാനിക്ക് ആപ്പിള്‍ ഫ്ളേവര്‍, ഓര്‍ഗാനിക്ക് ആപ്രിക്കോട്ട് ഫ്ളേവര്‍, ഓര്‍ഗാനിക്ക് ബനാന ഫ്ളേവര്‍,. ഓര്‍ഗാനിക്ക് ബനാന ഫോസ്റ്റര്‍ ഫ്ളേവര്‍, ഓര്‍ഗാനിക്ക് ബവേറിയന്‍ ക്രീം ഫ്ളേവര്‍, ഓര്‍ഗാനിക്ക് ബെറി ഫ്ളേവര്‍, ബ്ലാക്ക് ചെറി ഫ്ളേവര്‍, ഓര്‍ഗാനിക്ക് ബ്ലുബെറി ഫ്ളേവര്‍, റോസ്, സൂര്യകാന്തി, താമര, മുല്ല എന്നിങ്ങനെ 150 ഫ്ളേവറുകളില്‍ ലിപ് ബാം ലഭ്യമാണ്.

ഇതില്‍ പഴങ്ങളുടെ ഫ്ളേവറിനോടാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം. അതില്‍ തന്നെ സ്ട്രോബറിയോടാണ് ഏറെ പ്രിയം.സുഗന്ധവും നിറവുമാണ് ലിപ് ബാമുകള്‍ക്ക് പ്രിയം കൂട്ടുന്നത്. നിറമില്ലാത്ത ലിപ്ബാമുകള്‍ പെണ്‍കുട്ടികളുടെ മേക്ക് അപ് ബോക്സില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്. 30 രൂപയാണ് തുടക്കവില.