ക്രിസ്മസ് എന്നുകേട്ടാല്‍ മനസ്സില്‍ വരിക നക്ഷത്രങ്ങളും കരോളും ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമൊക്കെയാണ്. അതിനൊപ്പം അവയുടെ ഒക്കെ കടുംനിറങ്ങളും. കടുംനിറങ്ങളുടെ ഉത്സവമാണെങ്കിലും അതിനിടയല്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നിറമായ വെള്ളകൂടിയുണ്ട്. ക്രിസ്മസ് തീമില്‍ വെള്ള പ്രധാനനിറമാണ്.

ഈ കളര്‍ കോമ്പിനേഷനുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത പാര്‍ട്ടിവെയര്‍ സല്‍വാര്‍ ആണിത്. ഓഫ് വൈറ്റ് നെറ്റില്‍ അതിമനോഹരമായ കല്ലുകള്‍ പിടിപ്പിച്ച അംബ്രല്ലകട്ട് ഫ്ലെയര്‍ സല്‍വാര്‍ ആണിത്. സില്‍വറും ചുവപ്പും ബോര്‍ഡറുകളാണ് നല്‍കിയിരിക്കുന്നത്. ചുഡിബോട്ടം ചുവപ്പ് ആണെങ്കിലും അതില്‍ ഒരു പച്ചബോര്‍ഡര്‍ കൂടിയുണ്ട്.