മുടിയില്‍ നിറം നല്‍കുന്നത് ഫാഷനാണ്. ഒന്നോ രണ്ടോ നിറങ്ങളില്‍ നിന്നും പല നിറങ്ങളിലേക്ക് മുടിയുടെ നിറം മാറിക്കൊണ്ടിരിക്കുകയാണ്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. മുടിക്ക് നിറം നല്‍കുമ്പോള്‍ അല്പം ശ്രദ്ധയാകാം. ആദ്യമായി മുടി കളര്‍ ചെയ്യുന്നവര്‍ അലര്‍ജി വരാനുള്ള സാധ്യത പരിശോധിക്കേണ്ടതാണ്. അതുകൊണ്ട് ആദ്യം കുറച്ച് മുടിയില്‍ പരീക്ഷിച്ചു നോക്കണം.

മുടി കളര്‍ ചെയ്യുന്നതു പോലെ പ്രധാനമാണ് അത് സംരക്ഷിക്കുകയെന്നത്. കളര്‍ ചെയ്തതിന് ശേഷം മുടി കഴുകുമ്പോള്‍ സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാമ്പൂ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സള്‍ഫേറ്റ് അടങ്ങിയ ഷാമ്പൂ ഉപയോഗിച്ചാല്‍ നിറം പോകാന്‍ കാരണമാകും. വരണ്ട് പൊട്ടിപ്പോകാനും സാധ്യത ഉള്ളതിനാല്‍ സ്വാഭാവിക കണ്ടീഷനര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കളറിനെ സംരക്ഷിക്കാനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു. കെമിക്കലുകള്‍ മുടിയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെളിച്ചെണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഓയിലും ഉപയോഗിക്കാം