'നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍...' എന്ന കാവ്യഭാവനയ്ക്കനുസരിച് കാല്‍മുട്ടൊപ്പം മുടി പിന്നിയിട്ട്, തുളസിക്കതിര്‍ വച്, നാടന്‍ സുന്ദരിയായി മലയാളി പെണ്‍കൊടികള്‍ നടന്ന കാലമുണ്ടായിരുന്നു. എന്നാല്‍, കാലത്തിനൊപ്പം മുടിയഴകിന്റെ സങ്കല്പവും മാറി. മുടിയുടെ നീളം കുറഞ്ഞു വന്നു. വിവിധ ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കപ്പെട്ടു. ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതിക്കനുസരിച് മുടിവെട്ടുന്ന രീതി വന്നു. നിറം പിടിപ്പിചും സ്ട്രെയിറ്റ് കേള്‍ ചെയ്തും ഫാഷന്റെ പുതിയ ലോകം തീര്‍ത്തു. മുടിക്ക് പ്രത്യേകം ട്രീറ്റ്‌മെന്റുകളും ഉണ്ട്.


ഹെയര്‍ 'ഡ്രയര്‍' കാലംജോലിത്തിരക്കിനിടയില്‍ മുടി ഉണക്കാന്‍ സമയമില്ലാത്തവരാണ് സ്ത്രീകള്‍. എന്നാല്‍ ഇപ്പോള്‍ 'ഡ്രയറി'ന്റെ കാലമാണ്. ഹെയര്‍ ഡ്രയര്‍ ഉപയോഗിച് മുടി ഉണക്കുന്ന രീതിക്കാണിപ്പോള്‍ പ്രചാരം. ഹെയര്‍ ഡ്രയര്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷമാണ്. ആഴ്ചയിലൊരിക്കല്‍ ആവാമെന്നാണ് ബ്യൂട്ടീഷന്മാര്‍ പറയുന്നത്. ഹെയര്‍ കട്ടിങ്, ഹെയര്‍ സെറ്റിങ്, സ്ട്രെയ്റ്റ്‌നിങ്, ഹെയര്‍ ബ്ലോ ഡ്രൈ എന്നിവയ്ക്കായി ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നു. കഴവതും മുടി, തന്നെ ഉണങ്ങുന്നതാണ് നല്ലത്.


സ്ട്രെയ്റ്റനിങ് കഴിഞ്ഞു... ഇനി ചുരുട്ടാംമുടിയില്‍ സ്ട്രെയ്റ്റനിങ് നടത്തുന്നതായിരുന്നു ഒരു കാലത്ത് ഫാഷന്‍. എന്നാല്‍ ഇപ്പോള്‍ ചുരുട്ടുന്നതാണ് ചെറുപ്പക്കാര്‍ക്കിഷ്ടം. സ്ട്രെയ്റ്റനിങ്, വോള്യുമൈസിങ്, സ്മൂത്തനിങ് തുടങ്ങിയ ട്രീന്റുമെന്റുകളെ കടത്തിവെട്ടിയാണ് 'പെര്‍മിങ്' താരമാകുന്നത്. സ്ഥിരമായി മുടി ചുരുട്ടുന്ന രീതി ഇതു വരെ നിലവില്‍ ഇല്ലായിരുന്നു. എന്നാല്‍ പെര്‍മിങ്ങിലൂടെ സ്ഥിരമായി മുടി ചുരുട്ടാന്‍ സാധിക്കും. പെര്‍മിങ്ങിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാറുന്ന ഹെയര്‍ സ്റ്റൈലിനൊപ്പം ട്രെന്‍ഡായി പെര്‍മിങ് നടത്തുന്നു.
മുടി ഒട്ടി നില്‍ക്കുന്നവര്‍ക്കും പെര്‍മിങ് നല്ലതാണ്. രണ്ടര മണിക്കൂര്‍ കൊണ്ട് ചെയ്യുന്ന പെര്‍മിങ്ങിന് 3,000 രൂപ മുതലാണ് ചെലവ്. ഹെന്ന ചെയ്യാത്ത മുടിയിലാണ് പെര്‍മിങ് ഏറ്റവും ഫലപ്രദം.
പെര്‍മിങ് ചെയ്ത മുടിയില്‍ ചീപ്പ് ഉപയോഗിക്കാന്‍ പാടില്ല. വിരലുകള്‍ ഓടിച് കുരുക്കുകള്‍ അഴിചെടുക്കാം. സെറം കണ്ടീഷണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.


അഴകേറ്റാന്‍ പൊട്ട്മുടിയഴകിന് മാറ്റ് കൂട്ടാന്‍ നയന മനോഹരങ്ങളായ ഹെയര്‍ ബിന്ദികള്‍ ലഭ്യമാണ്. വിവാഹങ്ങളിലും മറ്റ് ആഘോഷ വേളകളിലും ഹെയര്‍ ബിന്ദികള്‍ അണിയാം. കാമ്പസ്സുകളിലും മറ്റും ഹെയര്‍ ബിന്ദികള്‍ താരമാകുന്നു. പലനിറത്തിലുളള കല്ലുകളുടെയും സ്റ്റിക്കറുകളുടെയും രൂപത്തില്‍ ബിന്ദികള്‍ ലഭ്യമാണ്. പേപ്പറില്‍ നിന്നെടുത്ത് മുടിയില്‍ ഒട്ടിച് വയ്ക്കാം. പൊട്ടു പോലെ ഉപയോഗിക്കാന്‍ സാധിക്കും.
ഒന്ന് ശ്രദ്ധിക്കാന്‍...

മുടി എല്ലാ ദിവസവും നന്നായി കഴുകണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം നല്ല ഷാമ്പു ഉപയോഗിക്കാം. സള്‍ഫേറ്റ് ഇല്ലാത്തതും വീര്യം കുറഞ്ഞതുമായ ഷാമ്പുവാണ് നല്ലത്. ആഴ്ചയിലൊരിക്കല്‍ ഡീപ് കണ്ടിഷനിങ് ചെയ്യുന്നത് മുടിയുടെ സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കോണ്‍െവന്റ് ജങ്ഷന്‍ ഡോണ്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുധ ഹരിഹരന്‍ പറയുന്നു.
മുടിയറിഞ്ഞുവേണം


പ്ലാനിങ്...
മുടിയുടെ സ്വഭാവമനുസരിചായിരിക്കണം ട്രീന്റ്മെന്റ്. കേള്‍ മുടി, സ്ട്രെയ്റ്റ് മുടി, കളര്‍ അല്ലെങ്കില്‍ ട്രീറ്റഡ് ഹെയര്‍, ഡ്രൈ ഹെയര്‍... എന്നിങ്ങനെ പലതരത്തിലുള്ള മുടിക്ക് അനുയോജ്യമായ ഷാമ്പു തിരഞ്ഞെടുക്കണം. ചുരുണ്ട്, പറന്നിരിക്കുന്ന മുടികള്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടാവും. ഇത്തരം മുടികള്‍ സംരക്ഷിക്കാന്‍ സെറം ലഭ്യമാണ്. ഇത് ഒന്ന് രണ്ട് തുള്ളി തേച് ചീവിയാല്‍ ഒതുങ്ങിയിരിക്കും. വിദഗ്ദ്ധ സഹായത്തോടെ മുടിയുടെ സ്വഭാവം കണ്ടെത്തണം.


കൊടുക്കാം നാചുറല്‍ ലുക്ക്മുടിക്ക് നാചുറല്‍ ലുക്ക് കിട്ടാന്‍ ഒരു കപ്പ് ആപ്പിള്‍ വിനാഗിരി മൂന്ന് കപ്പ് വെള്ളത്തില്‍ കലക്കി തേയ്ക്കുന്നത് നല്ലതാണ്. ഷാമ്പു ചെയ്യുന്നതിന് മുന്‍പ് കഴുകിക്കളയണം.
വീട്ടില്‍ നിന്ന്


ലളിത സംരക്ഷണംബദാം ഓയില്‍, ആവണക്കെണ്ണ, കോക്കനട്ട് ഓയില്‍, ഒലിവ് ഓയില്‍ എന്നിവ സമാസമം എടുത്ത് മുടിയില്‍ തേച് ഒരു മണിക്കൂര്‍ വച ശേഷം കഴുകിക്കളയുക. തലമുടി വരണ്ടിരിക്കുന്നത് ഒഴിവാക്കാം.


മുടിക്കൊരു 'സ്പാ'മാസത്തിലൊരിക്കല്‍ 'ഹെയര്‍ സ്പാ 'ചെയ്യുന്നത് നല്ലതാണ്. കെമിക്കല്‍ ട്രീന്റ്മെന്റ് ചെയ്ത മുടിക്ക് സാധാരണ ഹെയര്‍ സ്പാ ആണ് നല്ലത്. ഡാന്‍ഡ്രഫ് ഉള്ള മുടികള്‍ക്ക് ഡാന്‍ഡ്രഫ് സ്പായാണ് വേണ്ടത്. ഇതിന് പുറമെ പ്രൊട്ടീന്‍ ട്രീന്റ്മെന്റുകളും നല്ലതാണ്.