കിങ് ഫിഷര്‍ അള്‍ട്രാ കൊച്ചിന്‍ ഫാഷന്‍ വീക്കില്‍ ഹരി ആനന്ദും മോഡലുകളും റാംപിലെത്തുക 'ആല്‍കെമി' വിവാഹ വസ്ത്രശ്രേണിയില്‍ . പുരാതന കാലത്ത് സ്വര്‍ണം കൃത്രിമമായി ഉണ്ടാക്കുന്ന ആല്‍കെമി രീതിയെ ആധുനികതയുമായി കോര്‍ത്തിണക്കുകയാണ് കൊച്ചിയുടെ സ്വന്തം ഫാഷന്‍ ഡിസൈനര്‍ ഹരി ആനന്ദ്. സ്വര്‍ണ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഫാഷന്‍ വീക്കിന് മുന്നോടിയായി 16 ഓളം മോഡലുകള്‍ അണിനിരക്കുന്ന വസ്ത്രങ്ങളുടെ പ്രിവ്യൂ തിരുവനന്തപുരത്ത് നടന്നു. ബാംഗ്ലൂരില്‍ ആല്‍കെമി കളക്ഷന്റെ പ്രദര്‍ശനം നടന്നിരുന്നു.പതിനൊന്ന് മുതല്‍ 14 വരെ ഹോട്ടല്‍ കാസിനോയിലാണ് കൊച്ചി ഫാഷന്‍ വീക്ക് . പ്രമുഖ ഡിസൈനര്‍മാരും മോഡലുകളും ഫാഷന്‍ രാവില്‍ വിസ്മയങ്ങള്‍ തീര്‍ക്കും.