ചുരിദാറിലും ലഹംഗയിലും ലാച്ചയിലും മാത്രമല്ല ഗൗണുകളിലും ഇന്ന് ഫാഷനുണ്ട്.കുട്ടിയുടുപ്പുകള്‍ക്കിടയിലാണ് ഗൗണുകള്‍ താരമാവുന്നത്. പാര്‍ട്ടി വെയറായി ഉപയോഗിക്കാന്‍ സാധിക്കുന്ന കുട്ടി ഗൗണുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. പല നിറങ്ങളിലും ഡിസൈനിലും ഇവ ലഭിക്കും. വ്യത്യസ്തമായ തുണികളില്‍ ഡിസൈന്‍ ചെയ്തവയ്ക്കാണ് ഡിമാന്‍ഡ്.


സ്ലീവ്‌ലെസ് ഗൗണ്‍


കുട്ടികളുടെ വസ്ത്രങ്ങളിലാണ് സ്ലീവ്‌ലെസ് ഗൗണുകള്‍ ട്രെന്‍ഡ് കാണുന്നത്. തണുപ്പു കാലത്തിന് അനുയോജ്യമായ രീതിയിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ഇവ തയാറാക്കിയത്. ചുവപ്പ്, വെള്ള കോമ്പിനേഷനിലുള്ള സ്ലീവ് ലെസ് ഗൗണ്‍ സെമി ഫര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് ചുവന്ന ഭാഗം ചെയ്തിരിക്കുന്നത്.വെള്ളയില്‍ ഓര്‍ഗന്‍സ മെറ്റീരിയലും.ഇവ പാര്‍ട്ടിവെയറായി ഉപയോഗിക്കാന്‍ സാധിക്കും. 1200 രൂപയാണ് ഇതിന്റെ വില.