ധ്യാപിക, പരിശീലക, എഴുത്തുകാരി, സംരംഭക... അങ്ങനെ ഒന്നിലധികം ചുമതലകൾ വഹിക്കുന്നയാളാണ് ഞാൻ. ഇവ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനിടയിൽ ഒരു വീട്ടമ്മയുടെ റോൾ നിർവഹിക്കാൻ അപൂർവമായാണ്  സമയം കിട്ടാറ്്‌. അങ്ങനെ കിട്ടുന്ന സമയം ഒരമ്മയായിരിക്കാനും ആറുവയസ്സുകാരിയായ മകൾക്കൊപ്പം ചെലവഴിക്കാനുമാണ്  താത്പര്യപ്പെടുന്നത്. വീട്ടമ്മയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത് എന്റെ അമ്മയാണ്. ഒരു വീട്ടമ്മയുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുന്ന അമ്മയുടെ പിന്തുണ എന്റെ ഭാഗ്യമാണ്. 

കുറച്ചുവർഷങ്ങൾക്കു മുമ്പ് ഞങ്ങൾ പുതിയ അപ്പാർട്‌മെന്റിലേക്ക് താമസം മാറിയപ്പോൾ അമ്മയ്ക്ക് ഒരുപാട് ജോലികൾ ചെയ്യേണ്ടിവരുന്നതായി  ശ്രദ്ധയിൽ പെട്ടു. അമ്മയെ സഹായിക്കുന്നതിനുവേണ്ടി വീട്ടിലെ കുറച്ചുകാര്യങ്ങൾ ചെയ്യാൻ ഞാൻ തീരുമാനിച്ചു. അമ്മയോട് പറയാതെ തുണി കഴുകാൻ ഞാൻ തീരുമാനിച്ചു. നല്ല തുടക്കമായിരുന്നു എന്റേത്. വെള്ളനിറത്തിലുള്ള തുണികൾ ഒരു കെട്ടായും നിറമുള്ള തുണികൾ മറ്റൊരു കെട്ടായും മാറ്റി. വില കൂടിയതും കമ്പിളികൊണ്ട് നിർമിച്ചതുമായ വസ്ത്രങ്ങളാണ് ഞാൻ കഴുകാൻ തിരഞ്ഞെടുത്തിരുന്നതും.

വലുപ്പമുള്ളതാണ് ഞങ്ങളുടെ വാഷിങ് മെഷീൻ. പക്ഷേ, അത് ഉപയോഗിച്ചുള്ള പരിചയം എനിക്ക് വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും, മെഷീൻ പ്രവർത്തിക്കണമെങ്കിൽ അതിൽ നിറയെ തുണി ഇടണമെന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ട്  നിറയെ തുണികൾ മെഷീനിലിട്ടു, പൗഡർ ഇട്ടു പിന്നെ ബട്ടണും അമർത്തി. വീട്ടുകാര്യങ്ങൾ ചെയ്യുന്നതിന്  എന്നെത്തന്നെ അഭിനന്ദിക്കുകയും ചെയ്തു. ഒരു വലിയ കാര്യം ചെയ്തതുപോലെയാണ് എനിക്കു തോന്നിയത്. 

ഒരു മണിക്കൂറിനു ശേഷമോ മറ്റോ വാഷിങ് മെഷീൻ പ്രവർത്തനം നിർത്തി. തുണികൾ മെഷീനിൽനിന്ന് പുറത്തെടുത്തു ബക്കറ്റിലിട്ടു. ശേഷം പുറത്തു വിരിക്കാൻ കൊണ്ടുപോയി. തുണികൾ പൂർണമായി വൃത്തിയാകാത്തതുകണ്ട് കുറച്ച് നിരാശയുണ്ടായെങ്കിലും അതിനെക്കാൾ ഏറെ ഞാൻ ഞെട്ടുകയാണുണ്ടായത്. എല്ലാം ശരിയായരീതിയിൽതന്നെയാണ് ഞാൻ ചെയ്തത്. പക്ഷേ, എന്തോ ഒരു തെറ്റ് സംഭവിച്ചു പോയി. 

മെഷീന്റെ തകരാർ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് പുതിയ വാഷിങ് മെഷീൻ വാങ്ങാൻ ഞാൻ പരസ്യങ്ങൾ തിരയാൻ തുടങ്ങി. ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ പെട്ടെന്ന് എനിക്കുണ്ടായ താത്പര്യം  അമ്മ ശ്രദ്ധിച്ചു. ഞങ്ങൾ ഇരുവരും തമ്മിലുണ്ടായ ഒരു ചെറിയ സംഭാഷണത്തിലൂടെ പ്രശ്നം എന്താണെന്ന് അമ്മ കണ്ടെത്തി.

ഞാൻ ഒരുപാട് തുണികൾ മെഷീനിൽ കുത്തി നിറച്ചു. വെള്ളം ലാഭിക്കുന്നതിനുവേണ്ടിയും നന്നായി യന്ത്രം പ്രവർത്തിക്കാൻ വേണ്ടിയും ഞാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി എനിക്ക് ആ തുണികൾ മുഴുവനും ഒന്നുകൂടി കഴുകേണ്ടി വന്നു. ഇത്തവണ ഒറ്റയടിക്കായിരുന്നില്ല, രണ്ടു പ്രാവശ്യമായാണ് കഴുകിയെടുത്തതെന്ന് മാത്രം. 

രക്ഷിതാക്കളെന്ന നിലയിൽ നമ്മൾ പലപ്പോഴും കുടുംബജീവിതത്തെ പരിഗണിക്കുന്നത് ഞാൻ വാഷിങ് മെഷീൻ പ്രവർത്തിപ്പിച്ചതിനു സമാനമായാണ്. കൂടുതൽ നന്നാക്കുക എന്ന ലക്ഷ്യത്തോടെ ഒരുപാട് കാര്യങ്ങളെ നാം ജീവിതത്തിലേക്ക് വലിച്ചിടും. കാര്യപ്രാപ്തി പരമാവധി ഉപയോഗിക്കാനുള്ള ശ്രമവും നടത്തും.  

എന്നാൽ ബന്ധങ്ങൾ ശക്തമാകുന്നത് കാര്യപ്രാപ്തിയുടെയോ ഒരുപാട് കാര്യങ്ങൾ വലിച്ചുവാരി ചെയ്യുന്നതിന്റെയോ അടിസ്ഥാനത്തിലല്ല. ഒരുപാട് കാര്യങ്ങൾ കടന്നുവരുന്നതോടെ നമ്മുടെ കുടുംബജീവിതം ശരിയായി മുന്നോട്ടു പോകാതെ വരും. നോക്കൂ കുട്ടീ... ഇന്ന് നിന്റെ സ്കൂളിൽ നടന്ന കാര്യത്തെക്കുറിച്ചോ അല്ലെങ്കിൽ നീയും സഹോദരിയുമായുള്ള പ്രശ്നത്തെക്കുറിച്ചോ ഏഴ് മിനിറ്റ്‌ നമുക്ക് സംസാരിക്കാമെന്ന് കുട്ടികളോട് പറയാൻ സാധിക്കില്ല. സുപ്രധാന കാര്യങ്ങൾ കുത്തിനിറച്ച ഭ്രാന്തൻ ടൈം ടേബിളിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ നമുക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാധിക്കില്ല. 

ബന്ധങ്ങളെക്കാൾ ചെയ്തുതീർക്കേണ്ട  കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുമ്പോളും കൂടുതൽ കൂടുതൽ കാര്യങ്ങൾ ജീവിതത്തിലേക്ക് കുത്തിനിറയ്ക്കുമ്പോഴും നല്ല രക്ഷിതാക്കളാകാനുള്ള നിങ്ങളുടെ ശേഷി കുറയുകയാണ് ചെയ്യുന്നത്. ഇവയെല്ലാം ചേർന്ന് സംഗീതത്തിനും കായികവിനോദത്തിനും മറ്റും നൽകേണ്ട നിങ്ങളുടെ വൈകാരിക ഇടങ്ങൾ  അപഹരിക്കുകയും ചെയ്യുന്നു. ഇതുകാരണം കുട്ടികൾക്ക് വൈകാരിക പിന്തുണ നൽകേണ്ട സാഹചര്യങ്ങളിൽ നിങ്ങൾക്ക് അത് സാധിക്കാതെയും വരുന്നു. ക്രമേണ, നിങ്ങളുടെ പ്രവർത്തനങ്ങൾ ഞാൻ വാഷിങ് മെഷീൻ പ്രവർത്തിപ്പിച്ചതു പോലെയാകും. 

കുട്ടികളേയും ഇത് സമാനമായ രീതിയിൽ ബാധിക്കും. നാം അവരിൽനിന്ന് കൂടുതൽ ആവശ്യപ്പെടുകയും അവരെ കൂടുതൽ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ സമ്മർദത്തിന് അടിപ്പെടാൻ സാധ്യതയുണ്ട്. അവരുടെ പെരുമാറ്റവും മോശമായേക്കാം. വിശപ്പും ദേഷ്യവും ഒറ്റപ്പെടലും തളർച്ചയും സമ്മർദവും അസുഖങ്ങളുമൊക്കെ അവർക്കുണ്ടായേക്കാം. ഇത് നമുക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി  മാറ്റും. ഒരുപക്ഷേ, അവരുടെ പെരുമാറ്റത്തിൽനിന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവാം ഇത്. കുട്ടികൾക്ക് എന്താണോ അനുഭവപ്പെടുന്നത് അത് അവരുടെ പെരുമാറ്റത്തിലും പ്രകടമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ഒരു കുട്ടിക്ക് അത്ര സുഖം തോന്നുന്നില്ലെന്ന് കരുതുക, ആ കുഞ്ഞ് അങ്ങനെ തന്നെയാകും പെരുമാറുക. 
പതുക്കെയാവുക

കുട്ടികളോടുള്ള നിയന്ത്രണങ്ങളും നിർബന്ധിക്കലുകളും കുറയ്ക്കുക എന്നത് ഒരേസമയം നമുക്കറിയാവുന്നതും ആകർഷണീയവുമായ ഒരു കാര്യവുമാണ്. എന്നാൽ യഥാർഥത്തിൽ ചിലപ്പോഴൊക്കെ കാര്യങ്ങൾ വേഗത്തിലാക്കാൻ നാമല്ല കുട്ടികളോട് ആവശ്യപ്പെടുന്നത്.      ജീവിതമാണ് പലപ്പോഴും അങ്ങനെ ആവശ്യപ്പെടുന്നത്. ജോലിയിൽനിന്ന്‌ സ്കൂളിൽനിന്നുമുള്ള സമ്മർദം, സാമ്പത്തിക പ്രശ്നങ്ങൾ, മറ്റു തിരക്കുകൾ ഇവയൊക്കെ ചേർന്ന് നമ്മെ ആഴത്തിലേക്ക് പിടിച്ചുവലിക്കും.

പുറത്തേക്ക് ഒരു വാതിൽ ഇല്ലെന്നു തന്നെ തോന്നിപ്പോകും. കുട്ടികളുടെ പിടിവാശി നിറഞ്ഞ പെരുമാറ്റം അർഥമാക്കുന്നത് നിങ്ങൾക്ക് കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടി വരുമെന്നാണ്. ഭ്രാന്തു പിടിപ്പിക്കാൻ ജീവിതത്തിന് അതിന്റേതായ രീതിയുണ്ടെന്ന് സാരം. 

ചിലപ്പോഴൊക്കെ നാം ഇത് നമ്മളോടുതന്നെ ചെയ്തുകളയും. നമ്മൾ തീരുമാനിക്കും ഒരു ടി.വി. ഷോ അല്ലെങ്കിൽ ഫോണിലെ ഒരു ഗെയിം മറ്റെല്ലാത്തിനെക്കാളും പ്രാധാന്യമുള്ളതാണെന്ന്. എന്നിട്ട് മറ്റു കാര്യങ്ങൾ പൂർത്തിയാക്കാൻ ആകെ തിരക്കു കൂട്ടുകയും ചെയ്യും( നമ്മളെല്ലാവരും ചെയ്യുന്ന കാര്യമാണ് ഇത് അല്ലേ? )മറ്റു ചില സമയമില്ലാത്ത അവസരങ്ങളിൽ വീട് വൃത്തിയാക്കണമെന്ന് നിങ്ങൾ നിർബന്ധം പിടിച്ചെന്നിരിക്കും. 

ഒടുക്കം ദേഷ്യപ്പെടലുകളിലും അലറി വിളിക്കലുകളിലും ഒച്ചപ്പാടുകളിലുമായിരിക്കും കാര്യങ്ങൾ അവസാനിക്കുക. നമുക്കെല്ലാവർക്കും കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ സാധിക്കും. അതാണ് ജീവിതം. അതുകൊണ്ട് നല്ല രക്ഷിതാവല്ലെന്ന ഭാരം മനസ്സിൽ ചുമക്കേണ്ടതില്ല.
ഇനി മറ്റു ചില സാഹചര്യങ്ങളിൽ കാര്യങ്ങൾ നമ്മുടെ നിയന്ത്രണങ്ങൾക്കും അപ്പുറമാണ്. ജോലിക്ക് നാം വില കൽപിക്കുന്നതു കൊണ്ട് അവിടെത്തന്നെ തുടരേണ്ടി വരും, പിൻവാങ്ങാൻ സാധിച്ചെന്നു വരില്ല. തൊഴിലില്ലായ്മ അത്ര ആകർഷണീയമായ മറ്റൊരു സാധ്യതയല്ല എന്നതുതന്നെ കാരണം. കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടുതന്നെ ചെറിയ ചില ത്യാഗങ്ങൾ നിങ്ങൾ അനുഷ്ഠിക്കും. 

വാഷിങ് മെഷീന്റെ ജോലിഭാരം കുറയ്ക്കാനും കൃത്യമായ ഫലം ലഭിക്കാനും വാഷിങ് മെഷീനിൽനിന്ന് ഞാൻ തുണി പുറത്തെടുത്തതുപോലെ ചില സാഹചര്യങ്ങളിൽ ഉത്തരവാദിത്വത്തിന്റെ ഭാരം(കുട്ടികളിൽനിന്ന്‌) കുറയ്ക്കേണ്ടതുണ്ട്. കുടുംബത്തിന്റെ മുകളിൽനിന്നും ആ സമ്മർദത്തെ ഒഴിവാക്കുന്നതിലൂടെ നിങ്ങൾക്ക് ശുഭകരമായ ഫലം ലഭിക്കും. അത് എപ്പോഴും എളുപ്പമായിരിക്കണമെന്നില്ല. ചിലപ്പോഴൊന്നും ഇത് നടന്നില്ലെന്നും വരും. പക്ഷേ, ഈ ചോദ്യം നിങ്ങൾക്ക് നിങ്ങളോടുതന്നെ ചോദിക്കാവുന്നതാണ്. നാം ഒരു കാര്യം  ചെയ്തില്ലെങ്കിൽ അത് കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമോ?

പലപ്പോഴും ഇല്ല എന്നായിരിക്കും  ഉത്തരം. 
ശരി,  എന്നാൽ പറഞ്ഞോളൂ... 
ഇല്ല... ആ പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് സാധിക്കില്ല കാരണം അത് കുടുംബത്തിനുവേണ്ടി മാറ്റിവെച്ചിരിക്കുന്ന സമയാണ്. 
ഇല്ല... ഈ ടേമിൽ നീന്തൽ പഠിക്കാൻ ഞങ്ങൾ പോകുന്നില്ല. ഞങ്ങൾക്ക് വെറുതെ കുറച്ചുസമയം ഇരിക്കണം
ഇല്ല... ഞങ്ങൾ ഇന്ന് സ്കൂളിൽ പോകുന്നില്ല. കുറച്ചുസമയം ഉറങ്ങണം എന്നിട്ടുവേണം വീണ്ടും കുട്ടികളായി തിരികെയെത്താൻ. 

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് ഇത് നൽകുന്ന പാഠം. പക്ഷേ, ഏറെ പ്രാധാന്യമുള്ള കാര്യം ഇതാണ്:  അനാവശ്യകാര്യങ്ങളെ ജീവിതത്തിലേക്ക് കുത്തിനിറയ്ക്കാതിരിക്കുക എന്നതാണ് സന്തോഷകരമായ കുടുംബത്തിനു വേണ്ടി ചെയ്യാവുന്ന കാര്യം. നിങ്ങൾ നിങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവിനുള്ളിൽനിന്ന് പ്രവർത്തിക്കുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കുന്നത് ഏറ്റവും മികച്ച ഫലമായിരിക്കും. 

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: relationship parenting