പഴം കഴിച്ചാൽ തൊലി കളയുന്നവരാണോ നിങ്ങൾ? എങ്കിൽ ചെയ്യുന്നത് വലിയ മണ്ടത്തരമാണ്. ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച പരിഹാരമാണ് പഴത്തൊലി. ആന്റി ഓക്സിഡൻസ് ,പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവ ധാരാളമടങ്ങിയതാണ് പഴത്തൊലി.

പഴത്തൊലി വെറുതെ മുഖത്ത് ഉരസുന്നത് നിറം വർദ്ധിക്കാൻ നല്ലതാണ്. ഇതോടൊപ്പം മുഖത്തെ ചുളിവുകൾ അകറ്റാനും ഇത് സഹായിക്കുന്നു.

ഉറക്കക്ഷീണം കാരണം കണ്ണുകൾ വീങ്ങി ഇരിക്കുന്നത് ഒഴിവാക്കാൻ പഴത്തൊലി കണ്ണിന് മുകളിൽ വെച്ച് അൽപ്പ നേരം വിശ്രമിക്കാം. പാടുകൾ അകറ്റാനും ഇവ നല്ലതാണ്.

അൽപ്പം കാപ്പി പൊടി, പഞ്ചസാര എന്നിവ പഴത്തൊലിയുടെ ഉൾഭാഗത്ത് വെച്ച് മുഖത്ത് ഉരസാം. ഇത് നല്ലൊരു സക്രബാണ്.

സോറിയാസിസ് മൂലം ഉണ്ടാവുന്ന ചൊറിച്ചിൽ അകറ്റാൻ ഇവ രോഗം ബാധിച്ച സ്ഥലത്ത് പുരട്ടുന്നത് നല്ലതാണ്.

പഴത്തൊലി കൊണ്ട് പല്ലുതേയ്ക്കുന്നത് മഞ്ഞപല്ലുകൾ മാറാൻ സഹായിക്കുന്നു

ആരോഗ്യത്തോടെയുള്ള മോണകൾക്കും ഇവ ഗുണകരമാണ്.

ഹെയർ പാക്ക് തയ്യാറാക്കുമ്പോൾ പഴത്തൊലിയും ചേർക്കാവുന്നതാണ്.

Content Highlights:Benefits of banana peel