പ്രസവത്തിന് ശേഷമുള്ള മുടികൊഴിച്ചിൽ സ്ത്രീകളെ വല്ലാതെ അലട്ടുന്ന ഒരു വിഷയമാണ്. എന്നാൽ അതിന് ഉചിതമായൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മ. മുടി വെട്ടിയ പുതിയ ലുക്കാണ് ആരാധകരുടെ മനം കവർന്നത്.

അനുഷ്ക്കയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് പുതിയ ലുക്ക് പുറത്ത് വിട്ടത്. തോളോട് ചേർത്ത മുടി വെട്ടിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പ്രസവാനന്തരമുള്ള മുടികൊഴിച്ചിലിന് നല്ലൊരു പരിഹാരം ഹെയർകട്ടാണെന്നാണ് താരത്തിന്റെ പക്ഷം.

സോനം കപൂർ അടക്കം നിരവധി പേർ അനുഷ്ക്കയുടെ പോസ്റ്റിന് കൈയടിച്ച് രംഗത്തെത്തി. പ്രസവാനന്തരമുള്ള മുടിക്കൊഴിച്ചിൽ എന്ന അടിക്കുറിപ്പോടു കൂടിയാണ് പോസ്റ്റ്.

മകൾ വാമിഖയുടെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കാറുണ്ടെങ്കിലും ഫോട്ടോ പങ്കുവെച്ചിട്ടില്ല. ജോലിയിലും സജീവമാണ് അനുഷ്ക്ക.

Content Highlights: Anushka sharma new insta post about post delivery hairfall