ഭിന്നശേഷിക്കാരിയായ യുവതിയുടെ ഡെഡ് ലിഫ്റ്റ് പരിശീലനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന വീഡിയോ. ലക്ഷ്യമുണ്ടെങ്കിൽ എത്രവലിയ തടസ്സങ്ങളെയും മറികടക്കാനാവുമെന്ന് കാട്ടിത്തരുകയാണ് ഈ യുവതി.

ഒരു കാൽ നഷ്ടമായ യുവതി ഒറ്റക്കാലിലാണ് വലിയ ഭാരമുള്ള ഡെഡ്ലിഫ്റ്റ് എടുത്ത് പരിശീലനം നടത്തുന്നത്. വീഡിയോയിൽ, യുവതി ഡെഡ്ലിഫ്റ്റ് എടുത്ത് ഒറ്റ കാലിൽ നിൽക്കുന്നതും തലയ്ക്ക് മുകളിൽ ഉയർത്തുന്നതും കാണാം.

ഐഎഎസ് ഓഫീസറായ പ്രിയങ്ക ശുക്ലയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. തിരമാലകളെ ഭയപ്പെടുന്ന ഒരു വള്ളത്തിന് ഒരിക്കലും വെള്ളത്തിലൂടെ സഞ്ചരിക്കാനാവില്ല. പരിശ്രമിക്കുന്നവർ ഒരിക്കലും പരാജയപ്പെടില്ല എന്നാണ് പ്രിയങ്ക വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധിപ്പേർ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.


ജനുവരിയിൽ വീൽചെയറിലിരുന്ന് ഹോങ്കോങ്ങിലെ ഒരു കെട്ടിടത്തിന്റെ മുകളിൽ കയറിയാളുടെ വീഡിയോ വൈറലായിരുന്നു. 250 മീറ്ററിലധികം ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലാണ് ഇയാൾ കയറിയത്.

Content Highlights:Amputee Woman Practices Deadlifts on One Leg,Viral Video