സിഡ് ആക്രമണം നടത്തുന്ന കുറ്റവാളികൾക്ക് 20 വർഷം തടവും 10 മില്യൺ തുക പിഴയും ഈടാക്കുന്ന പുതിയ നിയമവുമായി നേപ്പാൾ.

ആസിഡും അപകടകരമായ മറ്റ് രാസവസ്തുക്കളും വിൽപ്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ബന്ദാരെ ഒരു ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.

രാജ്യത്ത് ഇത്തരം കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ശിക്ഷാരീതികളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.

പുതിയ നിയമം അനുസരിച്ച് ആസിഡ് ആക്രമണം നടത്തുന്നയാൾക്ക് ഇരുപത് വർഷത്തിലധികം തടവും 10 മില്യൺ പിഴയുമാണ് ശിക്ഷ. ഒപ്പം ആസിഡ് വിൽക്കാനും വിതരണം ചെയ്യാനും പ്രത്യേകം ലൈസൻസും വേണമെന്ന് ഭേദഗതിയുമുണ്ട്.

ഇന്ത്യയിൽ ആസിഡ് അക്രമണകാരിക്ക് ഏറ്റവും വലിയ ശിക്ഷയായി നൽകുന്നത് 10 വർഷം വരെ തടവ് മാത്രമാണ്. നിരവധി മനുഷ്യാവകാശ പ്രവർത്തകരുടയും മറ്റും ശ്രമഫലമായി 2017 ൽ പുതിയ ഭേദഗതി അനുസരിച്ച് ആസിഡ് കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രത്യേകം അനുമതിയും ആവശ്യമാണ് എന്നതുകൂടി ഇതിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്.

Content Highlights:Acid attackers to face up to 20-year jail term in Nepal