കല്‍പ്പറ്റ : കല്‍പ്പറ്റ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ .എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'നിരാമയ' പദ്ധതിയുടെ ഭാഗമായി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശനം നടത്തി .

 കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ മുണ്ടേരിയില്‍ പ്രവൃത്തിക്കുന്ന പ്രസ്തുത സ്‌കൂളില്‍ ഓട്ടിസം ,സെറിബ്രല്‍ പാള്‍സി , ലോക്കോമോട്ടോര്‍ ഡിസബിലിറ്റീസ് തുടങ്ങി വിവിധ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത് സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ അഭിമുകീകരിക്കുന്ന വിദ്യാര്‍ത്ഥികളുമായും അവരെ സംരക്ഷിക്കുന്ന അധ്യാപകരുമായും സംവദിക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രാഥമിക ലക്ഷ്യം.

 എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു . സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ പരിപാടിക്കു നേതൃത്വം നല്‍കി . പ്രോഗ്രാം ഓഫീസര്‍ , ഹഫ്‌സത് ,അധ്യാപകരായ മുജീബ് ,ജിസ്‌മോള്‍, സുനിത ,വിദ്യാര്‍ത്ഥികളായ ഷാരൂണ്‍,നിത്യ എന്നിവര്‍ സംസാരിച്ചു.