ഗൂഡല്ലൂർ: വേനൽ കൂടുതൽ ശക്തമാവുന്ന സാഹചര്യത്തിൽ ബന്ദിപ്പുരുമായി അതിർത്തി പങ്കിടുന്ന വനമേഖലകളിൽ ഫയർലൈൻ നവീകരണം പുരോഗമിക്കുന്നു. തൊറപ്പള്ളി-കക്കനഹല്ല പ്രദേശത്ത് ഫയർ ലൈൻ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അമ്പതോളം വനപാലകരാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ബന്ദിപ്പുർ വനമേഖലയിലുണ്ടായ വലിയ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് അതിർത്തിപ്രദേശത്ത് ഫയർലൈൻ കൂടുതൽ ശക്തിപ്പെടുത്തുന്നത്.