കൽപറ്റ: ശസ്ത്രക്രിയയുടെ വേദനകള്‍ മറന്നാണ് വില്‍ബിന്‍ ഇമ്മാനുവല്‍ കലോത്സവ വേദിയിലെത്തി നൃത്തമത്സരങ്ങളില്‍ പങ്കെടുത്തത്. നവംബര്‍ മൂന്നിനായിരുന്നു വില്‍ബിന് അപ്പന്‍ഡിക്‌സിന് ശസ്ത്രക്രിയ കഴിഞ്ഞത്. ദിവസങ്ങള്‍മാത്രം വിശ്രമിച്ച ശേഷമാണ് വില്‍ബിന്‍ കലോത്സവവേദിയില്‍ എത്തിയത്. എച്ച്.എസ്.എസ്. വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തിലും, ഭരതനാട്യത്തിലുമാണ് വില്‍ബിന്‍ മത്സരിച്ചത്. ഇതില്‍ നാടോടിനൃത്തത്തില്‍ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കേരളനടനത്തില്‍ എ. ഗ്രേഡോടെ രണ്ടാം സ്ഥാനവും ഭരതനാട്യത്തില്‍ എ. ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. നടവയല്‍ നെല്ലിക്കേട്ട് ഇമ്മാനുവലിന്റെയും എലിസബത്തിന്റെയും മകനാണ്. നടവയല്‍ സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ആറ്ുവര്‍ഷമായി നാടോടി നൃത്തവും, കേരളനടനവും, ഭരതനാട്യവും പഠിക്കുന്നുണ്ട്.
content highlights: wayanad youthfestival vilbin