വെള്ളമുണ്ട: ജില്ലയിലെ കർഷകസംഘത്തിന്റെ കരുത്തറിയിച്ച് കർഷകസംഘം ജില്ലാസമ്മേളനം സമാപിച്ചു. ബ്രഹ്മഗിരി നടപ്പാക്കുന്ന കാർഷികവികസന പദ്ധതികൾക്ക് പിന്നിൽ കർഷകസമൂഹം അണിനിരക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതികൾ വിപുലപ്പെടുത്താൻ കർഷകസമൂഹത്തിന്റെ പിന്തുണയുണ്ടാകണം. കർഷകക്ഷേമനിധിബിൽ നിയമനിർമാണത്തിന് തയ്യാറായ എൽ.ഡി.എഫ്. സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.
സമ്മേളനനഗരിയിൽനിന്നും ആരംഭിച്ച പ്രകടനത്തിൽ സംസ്ഥാനനേതാക്കളും പുതിയ ഭാരവാഹികളും പ്രവർത്തകരും അണിനിരന്നു. വെള്ളമുണ്ട എട്ടേനാലിൽ ചേർന്ന പൊതുയോഗം സംസ്ഥാന ജോയന്റ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ. ശശാങ്കൻ അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, ജസ്റ്റിൻ ബേബി, എ. ജോണി, പി.എ. അസീസ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. ശശാങ്കൻ (പ്രസി.), പി.കെ. സുരേഷ് (സെക്ര.) സി.കെ. ശിവരാമൻ, അല്ലി ജോർജ്, ടി. മോഹനൻ (വൈസ്. പ്രസി.) കെ.എം. വർക്കി, ലക്ഷ്മി രാധാകൃഷ്ണൻ, ബേബി വർഗീസ് (ജോ. സെക്ര.) ടി.ബി. സുരേഷ് (ട്രഷ).