വൈത്തിരി: ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.
വൈത്തിരി പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എം. രമേഷ്, എം. ശിഹാബ് സംസാരിച്ചു.