പന്തല്ലൂർ: തമിഴ്‌നാട്-കേരള അതിർത്തിപ്രദേശമായ താളൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്ന് പത്ത് വർഷത്തിലേറെയായി പൂട്ടിക്കിടന്ന ശൗചാലയം തുറന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശൗചാലയത്തിന് ചുറ്റും തമിഴ്‌നാട് മാനില കോൺഗ്രസ് പ്രവർത്തകർ ഇരുപത്തയ്യായിരം രൂപയോളം ചെലവിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തി പ്രവർത്തന ക്ഷമമാക്കിയത്. ഗൂഡല്ലൂർ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസർ മോഹൻകുമാരമംഗലം ഉദ്ഘാടനം ചെയ്തു. മാനില കോൺഗ്രസ് താലൂക്ക് സെക്രട്ടറി എം. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. സജിത്ത്, എം. മുനീർ തുടങ്ങിയവർ സംസാരിച്ചു.