തലപ്പുഴ : ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിന് ഒരാളുടെപേരിൽ തലപ്പുഴ പോലീസ് കേസെടുത്തു. തലപ്പുഴയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മംഗലശ്ശേരി അജ്മലി (23)ന്റെ പേരിലാണ് കേസെടുത്തത്. മാനന്തവാടിയിൽനിന്ന് ബെംഗളൂരുവിലേക്ക് വാഴക്കുല കൊണ്ടുപോകുന്ന ലോറിയിലെ സഹായിയാണ് ഇയാൾ. സ്ഥിരമായി കർണാടകയിൽ പോയിവരുന്നതിനാൽ തിരിച്ചെത്തിയാൽ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശംലംഘിച്ച് പെരുന്നാൾ ദിനത്തിൽ കാറിൽ സുഹൃത്തുക്കളുമായി സഞ്ചരിച്ചതിനാണ് പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തത്.