തലപ്പുഴ: മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ വിളക്കുഉത്സവം വിവിധ പരിപാടികളോടെ ശനിയാഴ്ച ആഘോഷിക്കും. പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30- ന് വിശേഷാൽ പൂജകൾ, വൈകീട്ട് 6.30-ന് തവിഞ്ഞാൽ 44 ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളോടെ പാലക്കൊമ്പ് എഴുന്നള്ളത്ത്. രാത്രി 8.30- ന് തായമ്പക, 9.30- ന് ഭജന, ഞായറാഴ്ച പുലർച്ചെ 12-ന് അയ്യപ്പൻപ്പാട്ട്, തുടർന്ന് പേട്ടവിളി, പാൽക്കിണ്ടി എഴുന്നള്ളത്ത്, പൊലിപ്പാട്ട്, നാലിന് തിരിയുഴിച്ചിൽ, കനലാട്ടം, അഞ്ചിന് വെട്ടും തടവും, ഗുരുതി സമർപ്പണത്തോടെ സമാപനം.