പുല്പള്ളി: പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ബോട്ടണി (ജൂനിയർ), സുവോളജി (ജൂനിയർ) വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 11-ന്.
മാനന്തവാടി: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അസിസ്റ്റന്റ് (ഹിന്ദി) അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 16-ന് 10-ന്.
കെല്ലൂർ: ജി.എൽ.പി. സ്കൂളിൽ ഫുൾടൈം ജൂനിയർ അറബി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 17-ന് രാവിലെ 11-ന്.
അസ്ഥിസാന്ദ്രതാ നിർണയക്യാമ്പ്
കല്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ 21-ന് രാവിലെ 10 മുതൽ ഒരു മണി വരെ സ്ത്രീകൾക്ക് അസ്ഥിസാന്ദ്രതാ നിർണയക്യാമ്പും ബോധവത്കരണക്ലാസും നടത്തും. 40 വയസ്സിനുമുകളിൽ പ്രായമുള്ള 100 പേർക്ക് ആശുപത്രി ഒ.പി. കൗണ്ടറിൽ രജിസ്റ്റർചെയ്യാം.
മലിനീകരണനിയന്ത്രണബോർഡിന്റെ അനുമതിനേടണം
കല്പറ്റ : ജില്ലയിലെ മലിനീകരണസാധ്യതയുള്ള മുഴുവൻ സ്ഥാപനങ്ങളും മലിനീകരണനിയന്ത്രണബോർഡിന്റെ അനുമതിനേടണമെന്ന് എൻവയോൺമെന്റ് എൻജിനിയർ അറിയിച്ചു. ദേശീയ ഹരിതട്രിബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിൽ മലിനീകരണനിയന്ത്രണനിയമങ്ങളും പരിസ്ഥിതിസംരക്ഷണ നിയമങ്ങളും കർശനമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സ്ഥാപനങ്ങൾ അനുമതിനേടിയതായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ആവശ്യമായ മലിനീകരണനിയന്ത്രണസംവിധാനങ്ങൾ ഇല്ലാതെയും ബോർഡിന്റെ അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുനേരെ നിയമനടപടി സ്വീകരിക്കും. അനുമതിക്കായി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0493 6203013
സായാഹ്നക്ലാസുകൾ
കല്പറ്റ : നഗരസഭ എൻ.യു.എൽ.എം. പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ്‌വൺ, പ്ലസ്ടു പരീക്ഷകൾക്ക് മുന്നോടിയായി സായാഹ്നക്ലാസുകൾ ആരംഭിക്കുന്നു. ഫോൺ: 9495235644, 9961374716.
വൈദ്യുതി മുടങ്ങും
കല്പറ്റ : സെക്‌ഷനിലെ തുർക്കി, അഡ്‌ലെയ്ഡ്, ചേനമല, പുതിയ ബസ് സ്റ്റാൻഡ്, ചുങ്കം ജങ്‌ഷൻ, എൻ.എം.ഡി.സി., പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജനുവരി 15-ന് എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്‌ഷനിലെ കാളിക്കുനി ഭാഗത്ത് ജനുവരി 15-ന് 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
എസ്.ടി. പ്രൊമോട്ടർ
കണിയാമ്പറ്റ : ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ്.ടി. പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ 25-നും 50-നും ഇടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. യോഗ്യത: എട്ടാം ക്ലാസ്. ഉയർന്നയോഗ്യതയുള്ളവർക്ക് മുൻഗണന. നിശ്ചിതമാതൃകയിലുള്ള അപേക്ഷ 25-ന് വൈകീട്ട് നാലിനകം ഐ.ടി.ഡി.പി. ഓഫീസിലോ കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ നൽകണം. അപേക്ഷാഫോറം ഐ.ടി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ലഭിക്കും.
ബാങ്ക് മിത്ര കൂടിക്കാഴ്ച മാറ്റി
കല്പറ്റ : ബ്ലോക്ക് പഞ്ചായത്തിലെ മൂപ്പൈനാട്, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തുകളിൽ ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് ബുധനാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച 20-ന് രാവിലെ 11-ലേക്ക് മാറ്റി.
സമയപരിധി നീട്ടി
കല്പറ്റ : കെട്ടിടനിർമാണതൊഴിലാളി ക്ഷേമബോർഡിലെ പെൻഷണർമാരിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർ ഉൾപ്പെടെ നിലവിൽ പെൻഷൻ മസ്റ്ററിങ് ചെയ്യാത്ത മുഴുവൻ പെൻഷണർമാരും 31-നകം അക്ഷയകേന്ദ്രങ്ങൾവഴി പെൻഷൻ മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് നടത്തിയില്ലെങ്കിൽ 2020 മുതലുള്ള പെൻഷൻ ലഭിക്കില്ലെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടും
കോട്ടത്തറ : ജലനിധിയുടെ പൂളക്കൊല്ലി ടാങ്കിനുസമീപത്തുള്ള പൈപ്പുകൾ ആഴത്തിൽ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടും.