പുല്പള്ളി: മദ്യലഹരിയിൽ പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർത്ത യുവാക്കളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പൂതാടി മുണ്ടക്കൽ നിഖിൽ (29), തെക്കേകുണ്ടിൽ നിധിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി പൂതാടിയിൽ കേബിൾ ജീവനക്കാരെ നിഖിലും നിധിനും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് ബൈക്കിൽ സംഭവസ്ഥലത്തുനിന്ന് പോയ ഇരുവരെയും നടവയലിനുസമീപത്തുവെച്ച് പോലീസ് പിടികൂടുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന ഇരുവരെയും വൈദ്യപരിശോധനയ്ക്കായി കേണിച്ചിറയിൽ എത്തിച്ചപ്പോഴാണ് പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർത്തത്. കേബിൾജീവനക്കാരുടെ പരാതിയിൽ വധശ്രമത്തിനും വാഹനത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.