മേപ്പാടി: കാസർകോട്‌ ഇരട്ടക്കൊലപാതകം സി.പി.എമ്മിന്റെ ഗൂഢാലോചനയാണെന്നും, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസിന് സാധിച്ചില്ലെങ്കിൽ സി.ബി.ഐ. പോലുള്ള ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനുസ്മരിക്കാനായി മേപ്പാടിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആയിരം ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ ഇരുപത് കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. അതിൽ പതിനാറെണ്ണത്തിലും സി.പി.എമ്മുകാരാണ് പ്രതികൾ. സി.പി.എമ്മിന് താക്കീതായി, ജനങ്ങൾ സമാധാനത്തിനായി വോട്ടുചെയ്യണം.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കെ.കെ. അബ്രഹാം, എൻ.ഡി. അപ്പച്ചൻ, പി.കെ. അനിൽകുമാർ, കെ.സി. റോസക്കുട്ടി, പി.പി. ആലി, എൻ. വേണുഗോപാൽ, ഗോകുൽദാസ് കോട്ടയിൽ, അമൽ ജോയ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Periya Double Murder, Oommen Chandi