പനമരം : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങ് നടത്തിയ വീട്ടുകാർക്കുനേരെയും പങ്കെടുത്ത നൂറു പേർക്കുനേരെയും പനമരം പോലീസ് കേസെടുത്തു. കരിമം കുന്നിലെ കടന്നോളി അലിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരുടെ പേരിലാണ് കേസ്.

വാളാട് മരണവീട് സന്ദർശിച്ച്, രണ്ടുദിവസംമുമ്പ് രോഗം സ്ഥിരീകരിച്ച അഞ്ചുകുന്ന് സ്വദേശി കൈതക്കൽ കരിമംകുന്നിലെ കല്യാണവീട്ടിലെത്തിയിരുന്നു. ഇതേത്തുടർന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്ക് നീരിക്ഷണത്തിൽ കഴിയാൻ നേരത്തേ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച പനമരം ടൗണിലെ തുണിക്കട അധികൃതർ അടച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ച ആളെത്തിയതിനെത്തുടർന്നാണ് നടപടി.