പനമരം : ചുണ്ടക്കുന്നിൽ വ്യാജമദ്യം പിടിച്ച സംഭവത്തിൽ യഥാർഥപ്രതികളെ കണ്ടെത്തണമെന്ന് ആവശ്യം. ചുണ്ടക്കുന്ന് കാളിയാർ തോട്ടത്തിൽ വിജയനെയാണ് കടയിൽ അരലിറ്റർ ചാരായം സൂക്ഷിച്ചകേസിൽ പനമരം പോലീസ് അറസ്റ്റുചെയ്തത്. വിജയൻ നിരപരാധിയാണെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും വിജയന്റെ ഭാര്യയും പ്രദേശവാസികളും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കടയുടെ പിൻഭാഗത്ത് ആരോ മദ്യം കൊണ്ടുെവച്ചതാണെന്നും ഇവർ പറഞ്ഞു. പ്രദേശവാസികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കടയിൽ വിദേശമദ്യം വിൽക്കുന്നതായും മദ്യപിക്കാൻ കടയിൽ സൗകര്യംചെയ്തുകൊടുക്കുന്നതായുമുള്ള വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അരലിറ്റർ വ്യാജമദ്യം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. ബെന്നി അരിഞ്ചേർമല, റോബിൻ തറപ്പേൽ, വി. ചന്ദ്രശേഖരൻ, വിജയന്റെ ഭാര്യ ബിന്ദു, തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.