പനമരം : വാളാട് മരണവീട് സന്ദർശിച്ച രണ്ടുപേർ എത്തിയ പനമരത്തെ മത്സ്യ-മാംസ മാർക്കറ്റും പച്ചക്കറിക്കടയും ആരോഗ്യവകുപ്പ് അടപ്പിച്ചു. പച്ചക്കറി കടയിലെയും മാർക്കറ്റിലെയും രണ്ട് ജീവനക്കാരാണ് വാളാട്ടെ മരണവീട് സന്ദർശിച്ചത്.

വാളാട് സമ്പർക്കരോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. പോലീസും ആരോഗ്യ പ്രവർത്തകരും പരിശോധന ഊർജിതമാക്കി.

ജാഗ്രതയുടെ ഭാഗമായി പനമരം പഞ്ചായത്തിലെ രണ്ട് (കൂളിവയൽ), ഒമ്പത് (കൈതക്കൽ), 20 (എടത്തംകുന്ന്) എന്നീ വാർഡുകളിൽ നിരീക്ഷണം ശക്തമാക്കി.