പനമരം : ക്ഷീരസംഘത്തിൽ തിരിമറി നടത്തിയ പണം തിരിച്ചടച്ചില്ലെന്നാരോപിച്ച് പനമരം ക്ഷീരോത്പാദക സഹകരണസംഘം ഭരണസമിതിയോഗം യു.ഡി.എഫ്. ബഹിഷ്കരിച്ചു. ഏഴുലക്ഷത്തിലേറെരൂപ തിരിമറി നടത്തിയ സംഘം പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഓഫീസിനുമുമ്പിൽ അംഗങ്ങൾ ധർണ നടത്തി.

ക്വാറം തികയാത്തതിനാൽ യോഗം മുടങ്ങുകയും ചെയ്തു. ക്ഷീരവികസനവകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ഷീരസംഘത്തിൽ ഏഴുലക്ഷത്തിൽപ്പരംരൂപ തിരിമറി നടന്നതായി കണ്ടെത്തിയെന്നാണ് ആരോപണം. സംഘം പ്രസിഡന്റ് ഈ തുക തിരിച്ചടയ്ക്കുമെന്ന് മിനുട്സിൽ രേഖപ്പെടുത്തിയിരുന്നതായും യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു. യോഗത്തിൽ എൽ.ഡി.എഫിലെ. ഒരംഗവും എത്തിയിരുന്നില്ല. ഇതോടെയാണ് ക്വാറം തികയാതെ വന്നത്.