പനമരം : ഗ്രാമപ്പഞ്ചായത്തിൽ 2015 മുതലുള്ള ഭരണസമിതികളുടെ ഗുണഭോക്തൃപദ്ധതികളിൽ നടന്ന സാമ്പത്തിക തിരിമറികൾ വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സി. രാജീവൻ, എൻ.കെ. രാജീവൻ, ഒ. ബാബുരാജ്, എൻ.കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.