പനമരം : പനമരം ക്ഷീരസംഘത്തിൽ ലക്ഷങ്ങൾ തിരിമറി നടത്തിയ സംഘം പ്രസിഡൻറ്് പണം തിരിച്ചടയ്ക്കാതെ ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്. 7,49,960 രൂപ തിരിമറി നടത്തിയിട്ടുണ്ട്.

പ്രതിപക്ഷ അംഗങ്ങൾ ക്ഷീരവികസന വകുപ്പിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്തുകയും പണം തിരിച്ചടയ്ക്കാൻ നിർദേശം നൽകിയതുമാണ്. എന്നാൽ, രണ്ടുമാസം പിന്നിട്ടിട്ടും പണം തിരിച്ചടച്ചിട്ടില്ല. കോൺഗ്രസ് പനമരം മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേർമല, അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് സിനോ പാറക്കാലായിൽ, വാസു അമ്മാനി, സംഘം ഡയറക്ടർമാരായ ഒ.എം. ജോർജ്, എ.ബി. ജോസഫ് എന്നിവർ സംസാരിച്ചു.