പനമരം: ഒഡെപെക്ക് വഴി യു.എ.ഇ.യിലെ ആശുപത്രിയിൽ എന്റോക്രൈനോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റ്, ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.എച്ച്.എ. ലൈസൻസും മൂന്നുവർഷമോ അധികമോ പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന. ബയോഡാറ്റ eu@odepc.in എന്ന ഇ-മെയിൽ വിലാസത്തിൽ 30-നകം അയക്കണം.