പനമരം : ആറാംമൈൽ - കുരിശിങ്കൽ -കരിന്തിരിക്കടവ് റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മണ്ണെടുത്തതോടെ കുരിശിങ്കൽ പ്രദേശത്തെ അഞ്ച് വീടുകൾ അപകടഭീഷണിയിലാണ്. കാലവർഷം ശക്തി പ്രാപിക്കുന്നതിനുമുമ്പ് സത്വര നടപടികൾ കൈക്കൊള്ളണമെന്ന് സി.പി.എം. കുരിശിങ്കൽ ബ്രാഞ്ച് ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി സി.എം. സന്തോഷ്, സി.വി. ഹാരിസ്, പി. ചാക്കോ എന്നിവർ സംസാരിച്ചു.