പനമരം : ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സി.പി.എം. നടവയൽ ലോക്കൽ കമ്മിറ്റി നെൽക്കൃഷി തുടങ്ങി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം തരിശുകിടക്കുന്ന പാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് നെൽക്കൃഷിക്ക് തുടക്കമിട്ടത്. നടവയൽ ടൗണിനോടുചേർന്ന് തരിശുകിടന്ന രണ്ടേക്കർ വയൽ പാട്ടത്തിനെടുത്താണ് കൃഷി. നെൽക്കൃഷിക്ക് പുറമേ കിഴങ്ങുവിള അടക്കമുള്ള കൃഷികൾ ചെയ്യാനും ഒരുക്കം തുടങ്ങി. വിത്ത് വിതയ്ക്കൽ സി.പി.എം. ഏരിയാ സെക്രട്ടറി ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വി.എ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ജോയി ജേക്കബ്, ഡോ. ജോസ് ജോർജ്, സുനിൽ ജോൺ, സി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.