പനമരം : പനമരം ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്., എൽ.ഡി.എഫ്. ഭരണ സമിതികൾ നടത്തിയ അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. പനമരം പഞ്ചായത്ത് കമ്മിറ്റി. ലൈഫ്മിഷൻ പദ്ധതിയിലെ സ്ഥലമെടുപ്പിലും മരത്തൈകൾ, വിതരണം ചെയ്തതിലും അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയെ പെട്ടെന്ന് സ്ഥലം മാറ്റിയതിനുപിന്നിലെ കള്ളക്കളികൾ പുറത്തുകൊണ്ടുവരണം.

തൊഴിലുറപ്പ് പദ്ധതിയിലും ഇ.എം.എസ്. ഭവനപദ്ധതിയിലും വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ബി.ജെ.പി. ആരോപിച്ചു. വീട് ലഭിച്ചവർക്ക് തന്നെ വീണ്ടും വീട് അനുവദിക്കുകയാണ്. 2015 മുതൽ പനമരം പഞ്ചായത്തിൽ നടത്തിയ മുഴുവൻ പദ്ധതികളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കണം. ജില്ലാ കമ്മിറ്റിയംഗം എ.കെ. രാജു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി. മുരളീധരൻ, സെക്രട്ടറി സി. രാജീവൻ എന്നിവർ സംസാരിച്ചു.