പനമരം : പള്ളിക്കുന്ന് ക്ഷീരസംഘത്തിൽ അഴിമതി നടത്തിയ ഭരണസമിതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി ക്ഷീരസംഘം ഓഫീസിന് മുന്നിൽ ധർണ നടത്തി. ഏരിയ സെക്രട്ടറി എം. മധു ഉദ്ഘാടനം ചെയ്തു.

കെ. റസാഖ്‌ അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹിം, പി. ബിജു, പി. സണ്ണി, എം.എം. ഷൈജൽ, കെ.വി. ജോസഫ്, കെ.ജെ. ജോണി എന്നിവർ നേതൃത്വം നൽകി.