പനമരം : ഗ്രാമപ്പഞ്ചായത്തിലെ പരക്കുനി കോളനി കളക്ടർ ഡോ. അദീല അബ്ദുള്ള സന്ദർശിച്ചു. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാരുടെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.

കോവിഡ് പശ്ചാത്തലത്തിൽ ഇവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾനൽകി.

കോളനിയിലെ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ പഠനകേന്ദ്രമായ ആൾട്ടർനേറ്റ് സ്‌കൂളും കളക്ടർ സന്ദർശിച്ചു. കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിക്കുന്ന സ്ഥലവും കളക്ടർ സന്ദർശിച്ചു.