പനമരം : കോവിഡ് നിരീക്ഷണത്തിലായിരുന്ന കണിയാമ്പറ്റ പഞ്ചായത്തിലെ മില്ലുമുക്ക് മൂലവയൽ സ്വദേശി മണ്ടോടി സജീവ് ജെയിംസ് (58) മരിച്ചു.

ബെംഗളൂരുവിൽനിന്ന് ജൂലായ്‌ 10-ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

തിങ്കളാഴ്ച രാവിലെ അപസ്മാരം വന്നതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ സ്രവം പരിശോധനയ്ക്കയച്ചിരുന്നു. ഇതിന്റെ ഫലം നെഗറ്റീവായതോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. . ഭാര്യ: സാലി. മക്കൾ: ജെസ്‌ലി ജെയിംസ്, ജെംലി ജെയിംസ്. മരുമക്കൾ: എൽദോ, ഫിലിപ്പ്.