പനമരം : കൂടോത്തുമ്മൽ പ്രീമെട്രിക് ഹോസ്റ്റലിന് സമീപം കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ചു തകർന്നു.

മീനങ്ങാടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ ആറു മണിയോടെ കെ.എസ്.ആർ.ടി.സി. ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുംവഴിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നിസ്സാര പരിക്കുകളോടെ യാത്രക്കാരൻ രക്ഷപ്പെട്ടു.