പനമരം : പനമരം പഞ്ചായത്തിലെ മണൽക്കൊള്ള വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. പനമരം, അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റികൾ പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരളകോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിങ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബെന്നി അരിഞ്ചേർമല അധ്യക്ഷതവഹിച്ചു.

സിനോ പാറക്കാലയിൽ, പി.ജെ. ബേബി, ടി.കെ. ഭൂപേഷ്, ജോസ് നിലമ്പനാട്ട്, ബേബി തുരുത്തിയിൽ, സാബു നീർവാരം, വി.ജെ. ആന്റണി, ഒ.എം. ജോർജ് തുടങ്ങിയവർ സംസാരിച്ചു.