പനമരം : പള്ളിക്കുന്ന് പുല്ലാനിക്കുന്ന് പാടശേഖര സമിതി പനമരം ഗ്രാമപ്പഞ്ചായത്ത് ഒാഫീസ് ധർണ നടത്തി. പ്രദേശത്തെ 180 ഏക്കറോളം നെൽക്കൃഷിക്ക്‌ ഉതകുന്ന പാലം പണി, തൊഴിലുറപ്പ് ഓവർസിയർ അട്ടിമറിക്കുന്നതായി ആരോപിച്ചായിരുന്നു സമരം. ഭരണസമിതിയുടെ തീരുമാനം നടപ്പാക്കാത്ത ഓവർസിയറുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു. സെക്രട്ടറി പി.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. കെ. ജയമോഹനൻ അധ്യക്ഷത വഹിച്ചു. കാദർകുട്ടി കാര്യാട്ട്, മാണി തോട്ടത്തിൽ, എസ്. ജനീഷ് എന്നിവർ സംസാരിച്ചു.

മുട്ടിൽ: ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോസ്റ്റ്ഓഫീസ് ധർണ നടത്തി. എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷാതമ്പി, എം.ഒ. ദേവസ്യ, കെ. പത്മനാഭൻ, ശശി പന്നിക്കുഴി, പി. സജീവൻ, മുസ്തഫ പഴത്തോത്ത് തുടങ്ങിയവർ സംസാരിച്ചു.