പനമരം : പഞ്ചായത്തിലെ മണൽക്കൊള്ള വിജിലൻസ് അന്വേഷിക്കണമെന്ന് യു.ഡി.എഫ്. പുഴകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും എക്കലും നീക്കംചെയ്യാൻ ദുരന്തനിവാരണ അതോറിറ്റി നൽകിയ നിർദേശത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ മണൽക്കൊള്ളയാണ് നടന്നത്.

പഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖന്റെ ബിനാമികൾക്ക് അനധികൃതമായി മണൽ ഖനനത്തിന് അനുമതി നൽകി മാഫിയകൾക്ക് പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്തതായി ഭാരവാഹികൾ ആരോപിച്ചു.

ബെന്നി അരിഞ്ചേർമല, അസീസ് കുനിയൻ, ടി.കെ. ഭൂപേഷ്, പി.ജെ. ബേബി, എം.സി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.