പനമരം : പനമരം പുഴയിൽ മണൽകൊള്ള നടത്തിയവർക്കുനേരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. നിർവാഹക സമിതിയംഗം പി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റോബിൻ പനമരം അധ്യക്ഷത വഹിച്ചു.

പ്രവർത്തകർ അനധികൃതമായി മണലെടുത്ത പുഴയോരത്ത് മുളത്തൈകൾ നട്ടുപിടിപ്പിക്കുകയും പുഴ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എ.എം. നിശാന്ത്, മുസ്തഫ എറമ്പയിൽ, അഫ്സൽ ചീരാൽ, എ.കെ. ബിജി, അസീസ് വാളാട്, സിറിൾ ജോസ്, ഷിജു പനമരം, കെ.ടി. നിസാം, സച്ചിൻ സുനിൽ തുടങ്ങിയവർ സംസാരിച്ചു.