പനമരം : അഞ്ചുകുന്ന് പൊതുജനഗ്രന്ഥാലയം എം.പി. വീരേന്ദ്രകുമാർ അനുസ്മരണയോഗം സംഘടിപ്പിച്ചു. വീരേന്ദ്രകുമാറിന്റെ സ്മരണാർഥം ഗ്രന്ഥാലയത്തോട് ചേർന്നുള്ള അങ്കണവാടിയിലെ ഓൺലൈൻ പഠിതാക്കൾക്ക് ടി.വി. വിതരണംചെയ്തു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ശിവരാമൻ പാട്ടത്തിൽ അനുസ്മരണപ്രഭാഷണം നടത്തി. കെ.ടി. ഹരിദാസൻ, ബിന്ദുരാജൻ, വി. ശാന്ത, പി. കുഞ്ഞികൃഷ്ണൻ, പി. ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.