പനമരം : പത്തുവയസ്സുകാരനായ മകനെ മർദിച്ച കേസിൽ മാതാവും ബന്ധുവും അറസ്റ്റിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീയമ്പത്താണ് സംഭവം. ശാരീരികമായി ഉപദ്രവിച്ചെന്ന മകന്റെ പരാതിയിലാണ് നടപടി.

കുടുംബവഴക്കിനെത്തുടർന്ന് പിരിഞ്ഞുകഴിയുകയാണ് കുട്ടിയുടെ മാതാവും പിതാവും.

പിതാവിനൊപ്പം താമസിക്കുന്ന മകനെ മാതാവ് അവിടെയെത്തി മർദിച്ചെന്നാണ് പരാതി. ബുധനാഴ്ച ഉച്ചയോടെയാണ് മാതാവിനെയും ബന്ധുവിനെയും അറസ്റ്റുചെയ്തത്. ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിമുമ്പാകെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.