പനമരം : വി.കെ.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി.

പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന പരക്കുനി ആദിവാസി കോളനിയിലെ ചപ്പക്കാണ് വീട് കൈമാറിയത്. വാർഡംഗം എം.എ. ചാക്കോ താക്കോൽ കൈമാറി.

ടി.ഇ.ഒ. ടി.ടി. ശ്രീകല, എസ്.ടി. പ്രൊമോട്ടർ പി. ശോഭന, ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.