പനമരം : പള്ളിക്കുന്നിൽ അച്ഛനും മകനും കുത്തേറ്റു. കോട്ടത്തറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പുലിമുണ്ട കോളനിയിലെ ഗോപി (45), മകൻ അനീഷ് (18) എന്നിവർക്കാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം. അനീഷിനെ കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഗോപിക്ക് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അനീഷും ഗോപിയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുടുംബവഴക്കിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് കമ്പളക്കാട് പോലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.