പനമരം : പ്രതിസന്ധിയിലായ സംസ്ഥാനത്തെ പന്തൽ, അലങ്കാര ലൈറ്റ് ആൻഡ് സൗണ്ട് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ. മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് വിവാഹം ഉൾപ്പെടെയുള്ള പൊതുപരിപാടികൾക്ക് കൂടുതൽ ആളുകളെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കണം.

സ്ഥാപനങ്ങളിലെ സാധനങ്ങൾ ഈടുനൽകി നാലരശതമാനം പലിശയ്ക്ക് ആറുമാസത്തിനുശേഷം തിരിച്ചടവ് നൽകുന്ന രീതിയിൽ അഞ്ചുലക്ഷം രൂപവരെ വായ്പ അനുവദിക്കണം. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ, വൈസ് പ്രസിഡന്റ് എൻ.എം. ജോർജ്, ജില്ലാപ്രസിഡന്റ് എം.കെ. സത്യൻ, ജനറൽ സെക്രട്ടറി ഷിബു കരണി എന്നിവർ സംസാരിച്ചു.